സിപിഎം തീരുമാനത്തിന്‍ ആശങ്കയില്ല: മുരളി
തിരുവനന്തപുരം: സഖ്യം സംബന്ധിച്ച് സിപിഎം എടുത്ത തീരുമാനത്തില്‍ ആശങ്കയില്ലെന്ന് എന്‍സിഐ പ്രസിഡന്റ് കെ.മുരളീധരന്‍. എന്‍സിഐയുമായി പ്രത്യക്ഷ കൂട്ടുകെട്ടിനില്ലെന്ന സിപിഎം പ്രഖ്യാാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കാമെന്ന സിപിഎം നിലപാടിനോട് എന്‍സിഐ യോജിക്കുന്നു. തദ്ദേശ സ്വയംഭണ സ്ഥാപന തെരഞ്ഞെടുപ്പിലെ പരോക്ഷ ബന്ധം ശക്തമായ കൂട്ടുകെട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
സിപിഎമ്മുമായി ധാരണയുണ്ടാക്കുമെന്ന എന്‍സിഐ നിലപാടിന് വിരുദ്ധമല്ല ഇത് . വര്‍ഗ്ഗീയ-യുഡി.എഫ്. വിരുദ്ധ കൂട്ടുകെട്ടെന്ന ആശയത്തില്‍ നിന്ന് എന്‍സിഐ പിന്നോട്ട് പോവില്ല.
അണികളുടെ നിലപാടുകളില്‍ ഭയമുള്ളതിനാലാണ് എന്‍.സി.ഐ.യുമായി സഖ്യത്തിന് സിപിഎം തയ്യാറാകത്തതെന്ന ആരോപണം ശരിയല്ല. വര്‍ഗ്ഗീയ ശക്തികളെ ചെറുക്കാന്‍ മതേതര-ജനാധിപത്യ-ഇടത് കൂട്ടായ്മയാണ് എന്‍സിഐ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന പ്രാദേശിക നീക്കുപോക്കുകളില്‍ സീറ്റ് ധാരണയും ഉണ്ടാകാം. സംസ്ഥാനത്തെ ചില പഞ്ചായത്തുകളില്‍ ഇടത്-എന്‍സിഐ സഖ്യം ഇപ്പോഴും നിലവിലുണ്ട്.
ഇടതു പക്ഷവുമായി ഒരിക്കലും സഹകരിച്ച പ്രവര്‍ത്തിച്ചിട്ടില്ലാത്തവരാണ് തങ്ങള്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരുമായി സഹരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇപ്പോഴത്തെ പാര്‍ട്ടി നിലപാട് .
സിപിഎമ്മുമായി യോജിക്കാവുന്ന മേഖലകളിലെല്ലാം എന്‍സിഐ സഹകരിക്കും. ഒരു മുന്നണിയിലേക്കും എന്‍സിഐ അപേക്ഷ നല്‍കി തീരുമാനത്തിനായി കാത്തിരിക്കുന്നില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications