എന്‍സിഐയുമായി ധാരണ വേണ്ടെന്ന് സിപിഎം തീരുമാനം
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയടക്കം മുന്നണി വിട്ട കക്ഷികളുമായി രാഷ്ട്രീയസഖ്യമോ പരസ്യധാരണയോ വേണ്ടെന്ന് സിപിഎം സംസ്ഥാനകമ്മററി തീരുമാനിച്ചു. പ്രാദേശികതലത്തില്‍ അതാത് പ്രദേശങ്ങള്‍ക്കനുസരിച്ച് നീക്കുപോക്കുകള്‍ ആകാമെന്നും തീരുമാനിച്ചിട്ടുണ്ട്.
എന്‍സിഐയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പിണറായി പക്ഷത്തിന് സംസ്ഥാനകമ്മറ്റിയുടെ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.
ഗംസ്ഥാനകമ്മറ്റി യോഗമാണ് ചേര്‍ന്നതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു യോഗം. പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ മൂന്നുമാസത്തെ സമയമാണ് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഗംസ്ഥാകമ്മറ്റിയുടെ അധികാരത്തില്‍ കൈകടത്തുന്നില്ലെങ്കിലും പാര്‍ട്ടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അച്ചടക്കനടപടികള്‍ കൈക്കൊള്ളുമ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ദേശമുണ്ട്.
സെപ്റ്റംബറില്‍ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗം കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.












Click it and Unblock the Notifications