Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മന്ത്രി പി.കെ രാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സിപിഐ നേതാവും മുന്‍മന്ത്രിയുമായ പി.കെ രാഘവന്‍(71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ആഗസ്ത് 19 വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.

അച്യുതമേനോന്‍, ഇ.കെ നായനാര്‍ മന്ത്രിസഭകളില്‍ പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രിയായിരുന്ന അദ്ദേഹം പുലയര്‍ മഹാസഭാ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ടയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന രാഘവന്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1967ല്‍ പത്തനാപുരം സംവരണമണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം രണ്ടുതവണ സഭയില്‍ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. അടൂരില്‍ നിന്നും ഒരു തവണ ലോക്സഭയിലേക്കും രാഘവന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐ ദേശീയകൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ.

രാഘവന്റെ മൃതദേഹം സിപിഐ ആസ്ഥാനത്തേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+