സ്മാര്‍ട്ട് സിറ്റി ധാരണാപത്രം സെപ്റ്റംബറില്‍ ഒപ്പുവയ്ക്കും
ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ധാരണാ പത്രം സെപ്റ്റംബര്‍ ആദ്യവാരം ഒപ്പുവയ്ക്കും. മാറ്റങ്ങള്‍ വരുത്തി കേരള സര്‍ക്കാര്‍ അയച്ചു കൊടുത്ത ധാരണാപത്രം ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ അംഗീകരിച്ചു. ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ കേരള സര്‍ക്കാരിനെ അവര്‍ ക്ഷണിച്ചിട്ടുണ്ട്.
ധാരണാ പത്രം അംഗീകരിച്ച വിവരം ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ധാരണാ പത്രം കേരളത്തില്‍ വച്ചാണോ അതോ ദുബായില്‍ വച്ചാണോ ഒപ്പുവയ്ക്കുക എന്ന് കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
പലപ്രവശ്യം ധരണാ പത്രം പൊളിച്ചെഴുതേണ്ടിവന്നിട്ടുണ്ട്. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി വന്ന ശേഷം സാങ്കേതിക വിദ്യാ രംഗത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്തരം പാര്‍ക്കുകള്‍ ഉണ്ടാവരുതെന്നായിരുന്നു ഒരു വ്യവസ്ഥ. ഇത് പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
സ്മാര്‍ട്ട് സിറ്റിക്കായി സൗജ-ന്യമായി സ്ഥലം നല്‍കാനായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീടിത് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയാല് മതി എന്നു തീരുമാനിക്കുകയായിരുന്നു.