കെപിസിസി സമ്മേളനത്തെ സോണിയ അഭിസംബോധന ചെയ്യും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ചൈതന്യയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്ത് 27ന് തിരുവനന്തപുരത്തു നടക്കുന്ന പൊതുസമ്മേളനത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കുന്ന സമ്മേളത്തില്‍ തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കും. പുതിയ പിസിസി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും സോണിയാഗാന്ധി നിര്‍വഹിക്കും. നിയസഭാ മന്ദിരത്തിനു മുന്നിലെ ഗാന്ധി, നെഹ്റു, അംബേദ്കര്‍ പ്രതിമകളുടെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സമ്മേളത്തെ അഭിസംബോധന ചെയ്യും.
കെപിസിസിയുടെ നേതൃത്വത്ിതല്‍ നടക്കുന്ന ചൈതന്യയാത്രക്ക് അത്ഭുതകരമായ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടുതല്‍ പേരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ ചൈതന്യയാത്ര സഹായിച്ചിട്ടുണ്ട്. പല സിപിഎം, എന്‍സിഐ പ്രവര്‍ത്തകരും ചൈതന്യയാത്രയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications