Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജമദ്യത്തിനെതിരെ ജനകീയസമിതി രൂപീകരിക്കും: വക്കം

തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജമദ്യം വില്‍പ്പന തടയാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി വക്കം പുരോഷത്തമന്‍ ആവശ്യപ്പെട്ടു. എക്സൈസ് ഉദ്യോഗസ്ഥരുടെ ശേഷിക്കുറവാണ് വ്യാജമദ്യ ദുരന്തങ്ങള്‍ക്ക് കാരണമെന്നും വക്കം ആരോപിച്ചു. ഓണക്കാലത്ത് വ്യാജമദ്യം തടയാനായുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെക്ക് പോസ്റുകളില്‍ ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാന്‍ നടപടിയെടുക്കും. ജനങ്ങളുമായി സഹകരിച്ച് വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കും. ഇതിനായി ജനകീയ സമിതികള്‍ രൂപീകരിക്കും. ജനങ്ങളുടെ സഹായത്തോടെ വ്യാജമദ്യ ലോബിക്കെതിരെ നടപടികളെടുക്കണം. മദ്യദുരന്തങ്ങള്‍ തടയാന്‍ ഇതിലൂടെ ആകുമെന്നാണ് കരുതുന്നത്.

കള്ളവാറ്റ് പ്രോത്സാഹിപ്പിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടികളെടുക്കും. വാറ്റ് തടയാനെത്തുന്ന ഉദ്യോഗസ്ഥരെ ആയുധമുപയോഗിച്ച് നേരിടുന്ന സംഘങ്ങള്‍ ഉണ്ട്. അവരെ നേരിടാനായി വക്കിം എകസൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+