സിയാല്‍ അവകാശ ഓഹരികള്‍ ഒക്ടോബറില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവള കമ്പനി ഒക്ടോബര്‍ ഒന്നിന് അവകാശ ഓഹരികള്‍ പുറപ്പെടുവിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആറിന് ഒന്ന് എന്ന ആനുപാതത്തില്‍ ഓഹരികള്‍ നല്‍ാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചെങ്കിലും പിന്നീട് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെറുകിട ഓഹരിയുടമകള്‍ ഇതിനെ എതിര്‍ത്തു. ഓഹരി നല്‍കുന്നതില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കേരള എയര്‍ലൈന്‍സിനെക്കുറിച്ചു പഠനം നടത്താന്‍ ഉപസമിതി രൂപവല്‍ക്കരിക്കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജോലികള്‍ സിയാല്‍ രൂപീകരിക്കുന്ന പുതിയ കമ്പനി ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications