ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്
സിലിഗുരി: ബാംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള പശ്ചിമബംഗാളിലെ മല്‍ദ ജില്ലയില്‍ ഇന്ത്യ, ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷാ സൈനികര്‍ തമ്മില്‍ വീണ്ടും വെടിവയ്പ്് നടന്നു.
ആഗസ്ത് 20 ശനിയാഴ്ച രാവിലെയാണ് വീണ്ടും വെടിവയ്പ് ആരംഭിച്ചത്. വെടിവയ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു.
വെള്ളിയാഴ്ച സീറോ ലൈനിനടുത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഇന്ത്യന്‍ സൈനികര്‍ ബംഗ്ലാദേശി തൊഴിലാളികള്‍ക്കും സൈനികര്‍ക്കും നേരെ വെടിവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും ദിവസം തമ്മില്‍ മുഴുവന്‍ നീണ്ടുനിന്ന വെടിവയ്പുണ്ടായി.
15 അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications