Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോഡിയെ നീക്കണമെന്ന് ഖുറാന

ദില്ലി: ഗുജറാത്ത് കലാപം ബിജെപിക്കുണ്ടാക്കിയ ദുഷ്പേര് ഇല്ലാതാക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോഡിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന കത്തയച്ചു.

1984ലെ സിക്ക് വിരുദ്ധ കലാപത്തിന്റെ പേരില്‍ മാപ്പ് പറയുകയും ജഗദീഷ് ടൈറ്റ്ലറെ മന്ത്രിസഭയില്‍ നിന്നും നീക്കുകയും ചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മാതൃക ഇക്കാര്യത്തില്‍ ബിജെപി പിന്തുടരണമെന്ന് ഖുറാന ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ സുപ്രിം കോടതി നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയ ഖുരാന കലാപത്തിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയും അദ്വാനിയും പശ്ചാത്താപം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതിന് പകരം അതിന് പിന്തുണ നല്‍കുയാണ് മോഡി ചെയ്തത്.

1984ലെ സിക്ക് വിരുദ്ധ കലാപത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിലോ അവര്‍ക്ക് നീതി നല്‍കുന്നതിലോ മുന്‍ എഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഖുറാന കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവര്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുകയാണ്. അവരെ ശിക്ഷിച്ചതിനു ശേഷമേ സിക്ക് വിരുദ്ധ കലാപത്തിന്റെ പേരില്‍ നീതിക്കായി പോരാടാന്‍ ബിജെപിക്ക് അവകാശമുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+