Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറാനയെ ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്തു

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാനയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നരേന്ദ്രമോഡിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഖുറാന ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് കത്തയച്ചതിനു പിന്നാലെയാണ് ഈ നടപടി.

സിക്ക് വിരുദ്ധ കലാപത്തെ ചൊല്ലി മാപ്പ് പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മാതൃക പിന്തുടര്‍ന്ന് ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നീക്കണമെന്നാണ് കത്തില്‍ ഖുറാന ആവശ്യപ്പെട്ടിരുന്നത്.

ബിജെപി നേതൃത്വത്തെ എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് രണ്ട് ദിവസം മുമ്പ് ഖുരാന വ്യക്തമാക്കിയിരുന്നു. ജിന്ന വിവാദം കത്തിനിന്ന വേളയില്‍ അദ്വാനി ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട നേതാവാണ് ഖുറാന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+