കര്‍ണാടകത്തിലും നക്സലുകളെ നിരോധിക്കുന്നു
ബാംഗ്ലൂര്‍: ആന്ധ്രാപ്രദേശില്‍ നക്സലൈറ്റ് സംഘടനകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കര്‍ണാടക സര്‍ക്കാരും നക്സലുകളെ നിരോധിക്കാന്‍ നീക്കം നടത്തുന്നു.
ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയ കര്‍ണാടക മന്ത്രിസഭ നക്സല്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി.
ആന്ധ്രയില്‍ നിരോധിക്കപ്പെട്ട നക്സല്‍ സംഘടനകള്‍ അതിര്‍ത്തി കടന്ന് കര്‍ണാടകത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ണാടകത്തിലും നക്സലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ധരംസിംഗ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
തുംകൂര്‍ ജില്ലയിലെ ചിക്മഗലൂര്‍, ഉഡുപ്പി, പവഗഡ എന്നീ പ്രദേശങ്ങളില്‍ നക്സല്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമായിതനെ തുടര്‍ന്ന് നക്സലുകളെ നേരിടാന്‍ സര്‍ക്കാര്‍ നക്സല്‍ വിരുദ്ധ പ്രത്യേക കര്‍മസേന രൂപീകരിച്ചിരുന്നു.
ഏതാനും വര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കര്‍ണാടവും ആ സംഘടനയെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിന്റെ പരിധിയില്‍ മാവോയിസ്റ് സംഘടനകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഒരു എംഎല്‍എ ഉള്‍പ്പെടെ ഒമ്പത് പേരെ നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആന്ധ്രാ സര്‍ക്കാര്‍ നക്സല്‍ സംഘടനകളെ നിരോധിച്ചത്.












Click it and Unblock the Notifications