കൂടുതല്‍ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹായിക്കും
കൊല്ലം: ഗള്‍ഫില്‍ ജോലി തേടുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിദേശകാര്യമന്ത്രാലയം വേണ്ട സഹായം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
ആഗസ്ത് 20 ശനിയാഴ്ച കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ ഇന്ത്യക്കാരുടെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതു സംബന്ധിച്ച പ്രശ്നത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നാണ് കരുതുന്നത്. ചില കക്ഷികള്‍ പോയതുകൊണ്ട് യുഡിഎഫ് തകര്‍ന്നുവെന്ന് പറയാനാവില്ലെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications