ജേക്കബും ജോണി നെല്ലൂരും രാജിവയ്ക്കണം: രമേശ്
കോട്ടയം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ടി.എം.ജേക്കബും ജേ-ാണി നെല്ലൂരും എം.എല്‍.എ സ്ഥാനം രാജ-ിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഗസ്ത് 20 ശനിയാഴ്ച ചൈതന്യ യാത്രയ്ക്കിടെ കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
അല്പമെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ചുജയിച്ച ഇരുവരും രാജിവയ്ക്കണം. സിപിഎമ്മുമായി കൂട്ടുകൂടാന്‍ ശ്രമിച്ച പലര്‍ക്കും വന്ന ഗതിയാണ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ്ക്ക് ഇപ്പോഴുണ്ടായത്. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയിലേക്കു പോയ പ്രവര്‍ത്തകര്‍ക്ക് ഇനിയെങ്കിലും കോണ്‍ഗ്രസിലേക്കു തിരിച്ചുവരാം.
ഇടതുമുന്നണിയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് പിളര്‍ത്തിയ കെ.കരുണാകരന്‍ പാര്‍ട്ടി അണികളെ വഞ്ചിച്ചിരിക്കുയാണ്. യു.ഡിഎഫില്‍ ഇനി ചോര്‍ച്ചയുണ്ടാവില്ല.
ബഹുജ-ന സമരങ്ങള്‍ ഏറ്റെടുത്തു നയിക്കാന്‍ പ്രാപ്തിയുള്ളവരെയായിരിക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications