സിഐടിയു പ്രവര്‍ത്തകനെ വധിച്ചതിന് 5 പേര്‍ക്ക് ജീവപര്യന്തം
കൊച്ചി: സിഐടിയു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 11 പേരുള്‍പ്പെട്ട കേസിലെ മറ്റ് ആറുപേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു.
1999 ആഗസ്ത് മൂന്നിന് സിഐടിയു പ്രവര്‍ത്തനായ ചമ്പക്കര സുനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ മരട് പറവറ വീട്ടില്‍ പീറ്റര്‍, സഹോദരന്‍ ജെയിംസ്, തോമസ്, പാറേക്കാട്ടില്‍ ബിനു, ആനപ്പറമ്പില്‍ ഗില്ലന്‍ എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിവപ്രസാദ് തടവുശിക്ഷക്കു വിധിച്ചത്. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
ചമ്പക്കര-കണ്ണാടിക്കടവ് റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന സുനിലിനെ പ്രതികള്‍ മുന്‍വൈരാഗ്യം മൂലം മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സുനില്‍കുമാര്‍ മരിച്ചു.












Click it and Unblock the Notifications