ഹര്‍ജി നല്‍കുന്നത് പരിഗണനയില്‍: കൊക്ക കോള
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിച്ചുവരികയാണെന്ന് കൊക്ക കോള കമ്പനി അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് കമ്പനി പഠിച്ചുവരികയാണെന്ന് കമ്പനി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാലണ് ബോര്‍ഡ് ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications