പഞ്ചായത്ത് തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാരെ നിശ്ചയിച്ചു
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനുളള റിട്ടേണിംഗ് ഓഫീസര്‍മാരെ നിശ്ചയിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആഗസ്ത് 20 ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
സപ്തംബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആദ്യപടിയായാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സപ്തംംബര്‍ 27ന് തിരഞ്ഞെടുപ്പു നടത്താനാണ് നീക്കം. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം ആഗസ്ത് 22ന് പൂര്‍ത്തിയാകും. വാര്‍ഡ് വിഭജനം പൂര്‍ത്തിയായാലുടന്‍ തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാനാകും.
മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒറ്റഘട്ടമായി പഞ്ചായത്തു തിരഞ്ഞെടുപ്പു നടത്താനാണ് നീക്കം.












Click it and Unblock the Notifications