കണിച്ചുകുളങ്ങര കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍
കൊല്ലം: കണിച്ചുകുളങ്ങര കൂട്ടക്കൊലയില്‍ രണ്ടു പ്രധാന പ്രതികള്‍ കൂടി അറസ്റിലായി. കേസിലെ മുഖ്യപ്രതി മൃഗം സാജുവിനൊപ്പം കൊല ആസൂത്രണം ചെയ്തതില്‍ പ്രധാന പങ്ക് വഹിച്ച ഷിബി, ഷിബിന്‍രാജ് എന്നിവരാണിവര്‍.
മാരാരിക്കുളത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ആഗസ്ത് 19 വെളളിയാഴ്ച ഇവര്‍ കീഴടങ്ങുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരുന്നു. ആലപ്പുഴയിലെ ചില സ്ഥലങ്ങളില്‍ ഇവരെ തെളിവെടുപ്പിനായി കൊണ്ടു പോകും. ശനിയാഴ്ച വൈകുന്നേരത്തോടെ കോടതിയിലും ഹാജരാക്കും
ഹിമാലയ എംഡിമാരെപ്പറ്റി കൂടുതല്‍ വിവരം നല്‍കാന്‍ ഇവരുടെ അറസ്റ് വഴിവച്ചേക്കും. അതേപോലെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും വെളിവായേക്കും.
ഹിമാലയഗ്രൂപ്പിന്റെ മുതലാളിമാരായ സജീഷിനും ബിനീഷിനുമൊപ്പം ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ ബിനീഷിനെയും സജീഷിനെയും കണ്ടെത്താനുള്ള പിടിവള്ളിയുമാണ് ചിമ്പൂട്ടനും ഷിബിയും.
ഇതിനിടെ ഹിമാലയ ഗ്രൂപ്പുമായി ബന്ധമുളളവരും ഇതുവരെ പൊലീസിന്റെ ശ്രദ്ധയില്‍ പെടാത്തവരുമായ ചിലരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.












Click it and Unblock the Notifications