സിപിഎമ്മിന്റെ സഹായം ആവശ്യപ്പെട്ടില്ല: കരുണാകരന്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ സഹായം എന്‍സിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കരുണാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍സിഐയുമായി സഖ്യമുണ്ടാക്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഏതു കക്ഷികളുമായും സഖ്യമുണ്ടാക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ ശത്രു യുഡിഎഫാണ്. അവരെ പരാജയപ്പെടുത്താന്‍ വേണ്ടി ഏതുനിലപാടും സ്വീകരിക്കും. മാര്‍ക്സിസ്റ് വിരോധം ശാശ്വതമായി തുടരുന്നത് ശരിയല്ല. അതുകൊണ്ടാണ് സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തിയത്.
എന്‍സിഐ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം പ്രഖ്യാപിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications