കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയനത്തിനെതിരെ കണ്ണൂരിലും എതിര്‍പ്പ്

  • By Super
Google Oneindia Malayalam News

കണ്ണൂര്‍: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് (ജേക്കബ്) കണ്ണൂര്‍ ജില്ലാ ഘടകത്തിലും ശക്തമായ എതിര്‍പ്പുയരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ ഭൂരിഭാഗം പ്രവര്‍ത്തകരും ലയനത്തിനെതിരാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാത്യു കുന്നപ്പള്ളി പറഞ്ഞു.

പാര്‍ട്ടിയുടെ നാല് നിയമസഭാ മണ്ഡലം കമ്മിറ്റികളില്‍ മൂന്നും 20 മണ്ഡലം കമ്മിറ്റികളില്‍ 16ഉം ലയനനീക്കവുമായി മുന്നോട്ടുപോകുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിക്കുന്നതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

താനും തന്നെ അനൂകൂലിക്കുന്നവരും യുഡിഎഫിന്റെ ഭാഗമായി തുടരണമെന്ന നിലപാടുള്ളവരാണ്. 40 വര്‍ഷമയി കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലയനനീക്കത്തെ അംഗീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

അതേ സമയം ലയനനീക്കത്തിനെതിരെ പാര്‍ട്ടിയിലെ ജില്ലാ ഘടകത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) കെ.എ.ഫിലിപ് പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാണ് കുന്നപ്പള്ളി പാര്‍ട്ടി നേതൃത്വത്തിന് എതിരുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X