Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി പ്രശ്നത്തില്‍ സര്‍ക്കാരുകള്‍ ഇടപെടണം

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധി മാനുഷികമൂല്യങ്ങള്‍ക്കു നിരക്കാത്തതാണെന്ന് മദനി മോര്‍ച്ച സംയുക്ത കര്‍മസമിതി ആരോപിച്ചു.

മാനുഷിക മൂല്യങ്ങള്‍ക്കു വില കല്‍പിക്കുന്ന മുന്‍നിലപാടുകള്‍ക്കു വിരുദ്ധമായാണ് കോടതി ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്. സംസ്ഥാനവും കേന്ദ്രവും അടിയന്തിരമായി മദനി പ്രശ്നത്തില്‍ ഇടപടണമെന്നും കര്‍മസമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

കോയമ്പത്തൂര്‍ സ്ഫോടനക്കസില്‍ വിചാരണ പോലും കൂടാതെ ഏഴുവര്‍ഷത്തില്‍ കൂടുതലായി മദനി കഴിയുകയാണ്. 160 കുററക്കാരും 2300 സാക്ഷികളുമുളള ഈ കേസിന്റെ വിചാരണ അടുത്തിടക്കൊന്നും പൂര്‍ത്തിയാകുമെന്നു തോന്നുന്നില്ല. ജയിലില്‍ കഴിയുന്ന മദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്.

ഇത്തരമൊരു അവസ്ഥയിലും മദനിക്ക് ജാമ്യമോ പരോളോ അനുവദിക്കാത്ത തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മനുഷ്യത്വരഹിതമാണ്. മദനിക്ക് ചികിത്സക്കാവശ്യമായ യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ജയിലില്‍ ചെയ്തുകൊടുത്തിട്ടില്ല.

മദനിക്ക് നീതി ലഭ്യമാക്കാന്‍ വേണ്ട അടിയന്തിരനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 27ന് കര്‍മസമിതി കൊച്ചിയില്‍ യോഗം ചേരുമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+