Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരുമായും സഖ്യമുണ്ടാക്കാനാവില്ല: വി.എസ്

കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്കാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

എല്ലാവരെയും മുന്നമിക്കൊപ്പം കൂട്ടാന്‍ പറ്റില്ല. സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ മുന്‍കാല ചരിത്രവും സ്വഭാവവും നിലപാടുകളും പരിശോധിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. യുഡിഎഫ് വിട്ടുവന്നവരുടെ സഹായമില്ലാതെയും ഭരണത്തിനെതിരെ ജനരോഷം ഉയര്‍ത്താന്‍ ഇടതു പക്ഷത്തിനായിട്ടുണ്ട്. ഇത്തരം ശക്തികളില്ലാതെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായി. കരുതലോടെ മാത്രമേ സഖ്യ ധാരണകള്‍ ഉണ്ടാക്കാനാവൂ.

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പൂട്ടണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം. ജലചൂഷണം നടത്തുന്ന എല്ലാ ഫാക്ടറികള്‍ക്ക് എതിരെയും നടപടി വേണം.

മലമ്പുഴ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചു വിടുന്നതിനെതിരെ പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.എസ്. പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+