മോഡി ബിജെപിയെ ശക്തിപ്പെടുത്തി: അദ്വാനി
രത്തന്‍പൂര്‍: ഗുജറാത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ നരേന്ദ്ര മോഡി മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ എല്‍.കെ.അദ്വാനി. ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കുന്ന ജ്യോതിര്‍ ഗ്രാമ് യോജനയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തിയത് നരേന്ദ്ര മോഡിയാണ്. മോഡിയുടെ ശ്രമഫലമായാണ് പാര്‍ട്ടിയും സംസ്ഥാനവും നല്ല രീതിയില്‍ നിലനില്‍ക്കുന്നത്. രാജ്യത്ത് ഇതുവരെ എവിടെയും ഇതുവരെ ജ്യോതിര്‍ ഗ്രാമയോജന പോലൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. രാഷ്ട്രത്തിനു തന്നെ പുരോഗതിയുടെ മാതൃത കാണിച്ച മോഡിയേയും കൂട്ടരേയും അഭിനന്ദിക്കാന്‍ വാക്കുകളില്ല.
മോഡി സര്‍ക്കാരിനു കീഴില്‍ ഗുജറാത്ത് രാജ്യത്ത് ഏറ്റവും നല്ല സംസ്ഥാനമാവുക മാത്രമല്ല, ലോകത്തില്‍ തന്നെ തങ്ങളുടേതായ പേരുണ്ടാക്കും. ഈ സര്‍ക്കാരിനെപ്പറ്റി തങ്ങള്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നും അദ്വാനി പറഞ്ഞു.
ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട മദന്‍ലാല്‍ ഖുറാനയടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യമുന്നയിക്കുമ്പോഴാണ് മോഡിയെ പിന്തുണച്ചു കൊണ്ടുള്ള അദ്വാനിയുടെ പ്രസ്താവന.












Click it and Unblock the Notifications