നടപടി റദ്ദാക്കുന്ന കാര്യം അദ്വാനി തീരുമാനിക്കും: രാജ്നാഥ് സിംഗ്
ബാംഗ്ലൂര്‍: മദന്‍ലാന്‍ ഖുറാനയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമോയെന്ന കാര്യത്തെ കുറിച്ച് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനി തീരുമാനിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാജ്നാഥ് സിംഗ്. ഉമാഭാരതിയുടെ കാര്യത്തിലുണ്ടായതു പോലെ ഖുറാനയുടെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സസ്പെന്‍ഷന്‍ പിന്‍വലിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക പ്രസിഡന്റാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയാണ് കൂടുതല്‍ അച്ചടക്കമുള്ള പാര്‍ട്ടി. കോണ്‍ഗ്രസും കമ്യൂണിസ്റും ഉള്‍പ്പെടെയുള്ള ദേശീയപാര്‍ട്ടികള്‍ നെടുകെ പിളര്‍ന്നിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ കാര്യത്തില്‍ ഇതുവരെ പിളര്‍പ്പ് സംഭവിച്ചിട്ടില്ല.
പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ക്കു നേരെ അച്ചടക്കനടപടികളുണ്ടാകുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപിക്കുള്ളില്‍ ഇപ്പോഴും ജനാധിപത്യ സ്വാതന്ത്യ്രമുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications