കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവി പരിപാടി ഞായറാഴ്ച പ്രഖ്യാപിക്കും: ഖുറാന

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപിയില്‍ നിന്നുമുള്ള സസ്പെന്‍ഷന്‍ തന്നെ തകര്‍ത്തിട്ടില്ലെന്നും തന്റെ ഭാവിപരിപാടികള്‍ ആഗസ്ത് 22 തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും മദന്‍ലാല്‍ ഖുറാന പറഞ്ഞു.

തന്റെ 40 വര്‍ഷത്തെ ജീവിതം ബിജെപിക്കായി സമര്‍പ്പിക്കുകയായിരുന്നുവെന്നും ആ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടതില്‍ നിരാശയുണ്ടെന്നും ഖുറാന വ്യക്തമാക്കി. എല്ലാ പാര്‍ട്ടി എംപിമാരും തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തുന്നുണ്ട്. എംപിമാരുമായും സംഘ്പരിവാര്‍ നേതാക്കളുമായും കൂടിയാലോചിച്ചതിനു ശേഷം തിങ്കളാഴ്ച വൈകീട്ടോടെ തന്റെ ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും.

അതേ സമയം ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അതേ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ തനിക്കുള്ളൂവെന്നും ഖുറാന പറഞ്ഞു.

എല്‍.കെ.അദ്വാനിക്ക് ചുറ്റുമുള്ള കുറെ നേതാക്കള്‍ ബിജെപിയെ തകര്‍ക്കുകയാണ്. പ്രമുഖനേതാക്കള്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു- ഖുറാന ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X