മകള്‍ക്ക് വിദ്യാഭ്യാസ വായ്പ കിട്ടാത്തതിന് അമ്മ ആത്മഹത്യ ചെയ്തു
കോട്ടയം: മകളുടെ നഴ്സിംഗ് പഠനത്തിന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. അയ്മനം വല്യാട് മുപ്പാത്തിച്ചിറ പുതിയാട്ടില്‍ വീട്ടില്‍ രാജുവിന്‍െറ ഭാര്യ സൗദാമിനി (38) യാണ് ആഗസ്ത് 20 ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
വായ്പ നല്‍കാമെന്ന ബാങ്കിന്റെ ഉറപ്പിന്‍ മേലാണ് മകള്‍ രാജിയെ ഹൈദരാബാദില്‍ ബിഎസ്സി നഴ്സിംഗ് പഠനത്തിന് അയച്ചത്. 1.4 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി അനുവദിക്കണമെന്ന് കാണിച്ച് സൗദാമിനി ഒരു വര്‍ഷം മുമ്പാണ് പ്രമുഖ ബാങ്കിന്‍െറ പരിപ്പിലുള്ള ശാഖയില്‍ അപേക്ഷ നല്‍കിയത്.
ഫീസ് അടയ്ക്കേണ്ട സമയമായപ്പോള്‍ ബാങ്കിനെ സമീപിച്ച സൗദാമിനിക്ക് വായ്പയ്ക്കായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം നല്‍കിയ രേഖകള്‍ തെറ്റാണെന്ന മറുപടിയാണ് അധികൃതരില്‍ നിന്നു ലഭിച്ചത്.
വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് സൗദാമിനി കടുത്ത മാനസിക വിഷമത്തിലായിരുന്നു. രണ്ടു മൂന്നു ദിവസമായി സൗദാമിനി ആരോടും മിണ്ടാറില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ രാജിക്ക് പഠനത്തിന് 1,27,000 രൂപ വായ്പയായി അനുവദിച്ചതാണെന്ന് കാനറ ബാങ്ക് പരിപ്പ് ശാഖാ മാനേജര്‍ ആനി ജോണ്‍ പറഞ്ഞു. കോഴ്സ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റമുള്ളതിനാല്‍ അത് കോളജില്‍ നിന്നും വാങ്ങാതെ രക്ഷിതാവു തന്നെ തിരുത്തിയെഴുതിത്തരാമെന്ന് പറഞ്ഞത് അംഗീകരിക്കാതിരിക്കുകയേ ചെയ്തിട്ടുള്ളൂവെന്നും വായ്പ ലഭിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications