വ്യാജമദ്യലോബിയെ നേരിടാന്‍ എക്സൈസിന് തോക്ക് നല്‍കും: വക്കം
തിരുവനന്തപുരം: വ്യാജമദ്യ ലോബിയെ ഫലപ്രദമായി നേരിടാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് നല്‍കുമെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എക്സൈസിനെ കൂടുതല്‍ കാര്യക്ഷമമാക്കി വ്യാജ മദ്യം തടയാനുളള നടപടികള്‍ സര്‍ക്കാര്‍ എടുക്കും. വ്യാജമദ്യ ലോബികള്‍ സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.
നിയമം കൈയ്യിലെടുത്ത് സമാന്തര സംവിധാനങ്ങളുമായി നീങ്ങുന്ന ലോബിയെ അടിച്ചമര്‍ത്താന്‍ എല്ലാ സഹായവും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. എക്സൈസ് ചെക്ക് പോസ്റുകളില്‍ തോക്ക് ലഭ്യമാക്കും. പൊലീസ് സേനയുടെ മാതൃകയില്‍ എക്സൈസിനെയും നവീകരിക്കും.
അനാവശ്യ റെയ്ഡുകള്‍ നടത്തി പാവപ്പെട്ടവരെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതി എക്സൈസുകാര്‍ ഉപേക്ഷിക്കണമെന്നും വക്കം ആവശ്യപ്പെട്ടു.












Click it and Unblock the Notifications