ഖുറാനയുടെ സസ്പെന്‍ഷന്‍ കേരള ഘടകം സ്വാഗതം ചെയ്തു
കോഴിക്കോട്: പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ മദന്‍ലാല്‍ ഖുറാനയെ ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി കേരള ഘടകം വ്യക്തമാക്കി.
തീരുമാനം തീര്‍ത്തും ശരിയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പാര്‍ട്ടിയുടെ നന്മയ്ക്കായി അച്ചടക്ക ലംഘനം നടത്തുന്നവരെ പുറത്താക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും എല്‍.കെ.അദ്വാനിയ്ക്കെതിരായ വിമര്‍ശനങ്ങള്‍ നടത്തിയ ഖുറാന അച്ചടക്ക നടപടി അര്‍ഹിക്കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications