മുന്നണി വിപുലീകരിക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം
തിരുവനന്തപുരം: യുഡിഎഫ് വിട്ടു വന്ന കക്ഷികളെ ചേര്‍ത്ത് മുന്നണി വിപുലീകരിക്കേണ്ടതില്ലെന്ന് ആഗസ്ത് 21 ഞായറാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. എന്‍സിഐയുമായി ഒരു തരത്തിലുള്ള പ്രത്യക്ഷ ധാരണയും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആവശ്യമില്ലെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.
ഇടതു മുന്നണിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളത് ഇപ്പോഴുള്ളത്. ഇപ്പോഴുള്ള കക്ഷികളുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഈ അനുകൂല സാഹചര്യം ഇല്ലാതാക്കാനുള്ള സാധ്യത സൃഷ്ടിച്ചേക്കുമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക തലത്തില്‍ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ മുന്നോടിയായി 27, 28, 29 തീയതികളില്‍ ജില്ലാ തലത്തില്‍ മുന്നണിയോഗങ്ങള്‍ നടക്കും.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുന്നണിയിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു.












Click it and Unblock the Notifications