എല്‍ഡിഎഫ് എന്‍സിഐയുമായി പ്രാദേശിക ധാരണയുണ്ടാക്കും
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി എല്‍ഡിഎഫ് സഖ്യമുണ്ടാക്കാനിടയില്ലെങ്കിലും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാവും. എന്‍സിഐക്കു പുറമെ ഐഎന്‍എല്ലുമായും പ്രാദേശിക ധാരണയുണ്ടാക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം.
യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഇത്തരം ധാരണയുണ്ടാക്കാനാണ് നീക്കം. ഇപ്പോള്‍ തന്നെ എന്‍സിഐയുമായും ഐഎന്‍എല്ലുമായും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് പ്രാദേശികാടിസ്ഥാനത്തില്‍ ധാരണയിലാണ്. അത് അടുത്ത തിരഞ്ഞെടുപ്പിലും തുടരുന്നതിന് തടസമുണ്ടാവാനിടയില്ല.
സംസ്ഥാനത്തെ ഒരു വാര്‍ഡിലും യുഡിഎഫ് എളുപ്പത്തില്‍ ജയിക്കുന്ന സാഹചര്യമുണ്ടാവരുതെന്ന് എല്‍ഡിഎഫിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിനെ നേരിടാനായി ആവശ്യമുള്ള സാഹചര്യങ്ങളില്‍ എന്‍സിഐയെയോ ഐഎന്‍എല്ലിനെയോ കൂട്ടുപിടിക്കും.
ഇക്കാര്യം ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. എന്‍സിഐയുമായി വിപുലമായ ധാരണയുണ്ടാക്കുന്നതിനെ സിപിഎം ഇതര ഘടക കക്ഷികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ജനതാദളില്‍ ലയിക്കുന്നതു സംബന്ധിച്ചും എല്‍ഡിഎഫ് സമിതി ചര്‍ച്ച ചെയ്യും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനതാദള്‍ ചിഹ്നത്തില്‍ പിള്ള ഗ്രൂപ്പ് മത്സരിക്കാന്‍ ധാരണയുണ്ടായിട്ടുണ്ട്. ഇതിന് എല്‍ഡിഎഫിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ചയ്ക്കെടുക്കും.












Click it and Unblock the Notifications