യുഡിഎഫ് ജയിക്കുന്ന സാഹചര്യം ഒഴിവാക്കും: പാലൊളി
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിലൂടെ യുഡിഎഫ് ജയിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി അറിയിച്ചു.
ആഗസ്ത് 21 ഞായറാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു പാലൊളി.
പുതിയ ഒരു കക്ഷിയെയും മുന്നണിയിലെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പാലൊളി പറഞ്ഞു. മുന്നണിക്കു പുറത്തുള്ള ഏതെങ്കിലും കക്ഷിയുമായി ധാരണക്കും തയ്യാറാവില്ല.യുഡിഎഫിന്റെ വിജയം ഒഴിവാക്കാനായി പ്രാദേശികതലത്തില്‍ വിട്ടുവീഴ്ച ചെയ്യും. എന്നാല്‍ ഇത് ഏതെങ്കിലും പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല.
യുഡിഎഫ് വിട്ടുവരുന്ന കക്ഷികള്‍ എല്‍ഡിഎഫിലെ ഘടക കക്ഷികളില്‍ ലയിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ പല മാനദണ്ഡങ്ങളും ലംഘിച്ചതായി പാലൊളി ആരോപിച്ചു.












Click it and Unblock the Notifications