Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: നിലയ്ക്കല്‍ വികസനത്തിനുള്ള ശിലാന്യസച്ചടങ്ങ് നടന്നു

പത്തനംതിട്ട: ശബരിമല വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലയ്ക്കലിനെ ഇടത്താവളമായി വികസിപ്പിക്കാനുള്ള ശിലാന്യാസച്ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍ നിര്‍വഹിച്ചു.

ആഗസ്ത് 21 ഞായറാഴ്ച രാവിലെ 5.30നാണ് അഞ്ചര മണിക്കാണ് ശിലാന്യാസ ചടങ്ങ് തുടങ്ങിയത്. ഗണപതി പൂജയ്ക്ക് ശേഷം തന്ത്രി മഹേശ്വരരുടെ നേതൃത്വത്തില്‍ ഭൂമി പൂജ നടന്നു. തീര്‍ത്ഥാടകരുടെ ഇടത്താവളമായി നിലയ്ക്കലിനെ മാറ്റി പമ്പയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാനാണ് പരിപാടി.

നാല് കോടി രൂപയുടെ വികസനമാണ് നിലയ്ക്കലില്‍ നടത്തുക. നിലയ്ക്കലില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച 305 ഏക്കര്‍ വനഭൂമിയിലാണ് നിര്‍മ്മാണം നടക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 2005ലെ തീര്‍ത്ഥാടന കാലത്തിന് മുമ്പ് ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും.

തീര്‍ത്ഥാടകര്‍ക്ക് വാഹന പാര്‍ക്കിംഗ് സൗകര്യം, താമസിക്കാനിടം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, കുടിവെള്ളം എന്നിവ പദ്ധതിയുടെ ഭാഗമായി നിലയ്ക്കലില്‍ ലഭ്യമാക്കും. ശബരിമലയുടെ വികസനത്തിന് ഏറെ സഹായകമാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ജി.രാമന്‍നായര്‍, ബോര്‍ഡംഗങ്ങള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശിലാന്യാസ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+