Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടേത് ഇരട്ടത്താപ്പ്: വെള്ളാപ്പള്ളി

കൊല്ലം: ഗുരുദേവ ജയന്തി ദിനത്തില്‍ ചൈതന്യയാത്ര നടത്തിയതിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനം നടത്തി.

പാഷാണം വര്‍ക്കിയാകാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ചതയ ദിനത്തില്‍ ചൈതന്യ യാത്ര നടത്തിയതോടെ അതിന് ചൈതന്യം ഇല്ലാതായിരിക്കുന്നു. കേരളമൊട്ടാകെ ഗുരുദേവജയന്തി ആഘോഷിക്കുമ്പോഴാണ്. പത്തനംതിട്ട ജില്ലയില്‍ ചൈതന്യയാത്ര നടത്തുകയാണ്. ഇത് ദുര്‍ഗതിയാണ്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ 151--ാം ജന്മദിനാഘോഷങ്ങളുടെയും ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. ചടങ്ങില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി വക്കം പുരുഷോത്തമനും വയലാര്‍ രവിയും വേദിയിലിരിക്കുമ്പോഴാണ് ചെന്നിത്തലയ്ക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചത്.

എല്ലാ വിഭാഗക്കാരെയും പ്രീണിപ്പിക്കാന്‍ ഇരട്ടത്താപ്പ് നയമാണ് ചെന്നിത്തല സ്വീകരിക്കുന്നത്. വീണ്ടും എംപിയാകാനുള്ള മോഹം കൊണ്ടാണ് ചെന്നിത്തല ന്യൂനപക്ഷ സംരക്ഷണം ആവശ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ ഭൂരിപക്ഷമെന്നൊരു വിഭാഗം ഇവിടെയുണ്ടെന്ന് ഓര്‍ക്കണം. ഭരണവും സമ്പത്തുമെല്ലാം ഇന്ന് ന്യൂനപക്ഷങ്ങളുടെ കൈയിലാണ്- വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+