വനിതാ സംവരണ ബില്‍: പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
ദില്ലി: വനിതാ സംവരണ ബില്‍ സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആഗസ്ത് 22 തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു.
സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവുമായും ജനതാദള്‍ (യു) നേതാവ് ശരത്യാദവുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
വനിതാസംവരണ ബില്‍ സംബന്ധിച്ച് ആദ്യമായാണ് പ്രധാനമന്ത്രി മുലായംസിംഗിന്റെ അഭിപ്രായം തേടുന്നത്. സീറ്റുകളില്‍ സ്ത്രീകള്‍ക്ക് നിശ്ചിത ക്വാട്ട ആവശ്യമില്ലെന്ന നിലപാടാണ് മുലായംസിംഗിനും ശരത്യാദവിനുമുള്ളത്.
നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ലോക്സഭയില്‍ 180 സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റിന്റെ മൊത്തം സീറ്റുകളുടെ എണ്ണം 33 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് പുതിയ ബില്ലില്‍ നിര്‍ദേശമുള്ളത്. ഇപ്പോഴുള്ള 545 സീറ്റ് 900 സീറ്റായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ 100 കോടി രൂപയായിരിക്കും വര്‍ഷം തോറും അധികചെലവായി വരിക.












Click it and Unblock the Notifications