ഭര്‍ത്തൃപീഡനക്കേസുകള്‍ 9.3 ശതമാനം കൂടി
ദില്ലി: ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും നടത്തുന്ന പീഡനങ്ങള്‍ സംബന്ധിച്ച കേസുകള്‍ 9.3 ശതമാനം കൂടിയതായി മാനുഷികവിഭവശേഷി സഹമന്ത്രി കാന്തിസിംഗ് രാജ്യസഭയില്‍ അറിയിച്ചു.
2003ല്‍ അത്തരം 50,703 കേസുകളുണ്ടായപ്പോള്‍ 2004ല്‍ 55,439 പീഡനകേസുകളാണ് രജിസ്റര്‍ ചെയ്തത്. 2005 മാര്‍ച്ച് വരെ അത്തരം 11,563 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
2003ല്‍ ഇത്തരം കേസുകളില്‍ 1,06,980 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും 12,558 പേരെ ശിക്ഷിക്കുകയും ചെയ്തു. 2004ല്‍ 1,13,367 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. 14,224 പേര്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടു.












Click it and Unblock the Notifications