ദില്ലിയില്‍ ഉറങ്ങിക്കിടന്നവരുടെ മുകളില്‍ ട്രക്ക് കയറി 7 മരണം
ദില്ലി: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ട്രക്ക് കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദില്ലിയില്‍ ആര്‍.കെ പുരത്തുള്ള ഹിയാട്ട് റീജ-ന്‍സി ഹോട്ടലിന് സമീപത്ത് ആഗസ്ത് 22 തിങ്കളാഴ്ച പുലര്‍ച്ചെ 3.15നാണ് സംഭവം നടന്നത്. ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ പുറത്ത് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.
ആറ് പേര്‍ സംഭവസ്ഥലത്തു വച്ചുതന്ന മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സഫ്ദര്‍ജ-ംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവരെല്ലാം തൊഴിലാളികളാണ്.
ട്രക്ക് ഡ്രൈവര്‍ സാധു ശരണെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്താനായി വൈദ്യപരിശോധന നടത്തി.












Click it and Unblock the Notifications