ജിന്ന വര്‍ഗീയവാദിയെന്ന് വാജ്പേയി
ദില്ലി: മുഹമ്മദാലി ജിന്ന വര്‍ഗീയവാദിയാണെന്ന് ബിജെപി നേതാവ് എ. ബി.വാജ്പേയി. അന്തരിച്ച ആര്‍എസ്എസ് നേതാവ് എച്ച്.വി.ശേഷാദ്രിയുടെ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവെയാണ് വാജ്പേയി ജിന്നയെക്കുറിച്ച് പരാമര്‍ശിച്ചത്.
ജിന്നയുടെ ജീവിതം മുഴുവനായി പരിശോധിക്കേണ്ടതുണ്ടെന്നും പില്‍ക്കാലത്ത് അദ്ദേഹം വര്‍ഗീയവാദി ആവുകയായിരുന്നുവെന്നും വാജ്പേയി പറഞ്ഞു. ജ-ിന്നയുടെ ജ-ീവിതത്തിലെ ഈ രണ്ടു ഘട്ടങ്ങളെയും വിലയിരുത്താതെ ജിന്നയെ മതേതരവാദിയായി കരുതുന്നത് തെറ്റാണെന്നും വാജ-്പേയി പറഞ്ഞു.
സംഘ്പരിവാറിന് വ്യക്തികളല്ല ആദര്‍ശങ്ങളാണ് വലുതെന്ന് ചടങ്ങില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാവ് കെ.സുദര്‍ശന്‍ പറഞ്ഞു.
ജിന്നയെക്കുറിച്ചുളള പരാമര്‍ശത്തിന്റെ പേരില്‍ അദ്വാനിയുടെ രാജിയാവശ്യപ്പെട്ട് തുറന്ന കത്തെഴുതിയതിന് ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്ത മദന്‍ലാല്‍ ഖുറാനയും ചടങ്ങില്‍ സംബന്ധിച്ചു. ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications