ഇന്ധനവില കൂട്ടേണ്ടി വരും: ചിദംബരം
കാരേക്കുഡി: എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ഇന്ധനവില വര്‍ദ്ധനവല്ലാതെ മറ്റു പോംവഴിയില്ലെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഈ രീതിയില്‍ വര്‍ദ്ധിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം എണ്ണക്കമ്പനികള്‍ക്ക് 30,000 മുതല്‍ 40,000 കോടി രൂപവരെ നഷ്ടമുണ്ടാകും. ഒരു വര്‍ഷം മുന്‍പ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ക്രൂഡോയിലിന്റെ വില ബാരലിന് 28 യുഎസ് ഡോളറായിരുന്നത് ഇപ്പോള്‍ 67 യുഎസ് ഡോളറാണ്. രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും വില വര്‍ദ്ധനവല്ലാതെ മറ്റു വഴികളില്ലെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ ലോകബാങ്ക് 13,500 കോടി അനുവദിച്ചിട്ടുണ്ട്. ജലവിതരണം, കുടിവെള്ളം, റോഡ്, ശുചിത്വ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഈ പണം ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക. കൂടുതല്‍ പണം നല്‍കാന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ ഇടതുമുന്നണിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications