മമത സുര്‍ജിത്തിന് അപകീര്‍ത്തി നോട്ടീസയച്ചു
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി സിപിഎം നേതാവ് ഹര്‍കിഷന്‍ സിംഗ്സുര്‍ജിത്തിനും സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റര്‍ക്കും അപകീര്‍ത്തി നോട്ടീസ് അയച്ചു. 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് മമത ബാനര്‍ജി പശ്ചിമബംഗാളില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണിത്.
പീപ്പിള്‍സ് ഡെമോക്രസിയിലാണ് മമതയ്ക്കെതിരായ സുര്‍ജിത്തിന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചത്. നോട്ടീസിന് മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. മറുപടി സ്വീകാര്യമല്ലെങ്കില്‍ മമത നിയമനടപടി സ്വീകരിക്കുമെന്ന് മമതയുടെ അഭിഭാഷകന്‍ അറിയിച്ചു.
സുര്‍ജിത്തോ പീപ്പിള്‍സ് ഡമോക്രസി എഡിറ്ററോ നോട്ടീസ് കൈപ്പറ്റിയതായി വിവരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications