ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
തിരുവനന്തപുരം: ലാവ്ലിന്‍, ബ്രഹ്മപുരം അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സംസ്ഥാന വ്യാപകമായ സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.
പാര്‍ട്ടി അഖിലേന്ത്യാ വൈസ ്പ്രസിഡന്റ് വെങ്കയ്യ നായിഡു സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധസമരം ഔദ്യോഗികികമായി ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ.രാമന്‍പിള്ള തുടങ്ങിയവര്‍ ഉപരോധസമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉപരോധത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ രാവിലെ ആറുമുതല്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മണിക്കാണ് ഉപരോധം ആരംഭിച്ചത്.












Click it and Unblock the Notifications