കേന്ദ്രത്തില്‍ നാല് പ്രധാനമന്ത്രിമാര്‍: വെങ്കയ്യ
തിരുവന്തപുരം: കേന്ദ്രം ഭരിക്കുന്നത് നാല് പ്രധാനമന്ത്രിമാര്‍ ചേര്‍ന്നാണെന്ന് ബിജെപി ദേശീയ നേതാവ് വെങ്കയ്യനായിഡു. ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സോണിയാഗാന്ധിയാണ് സൂപ്പര്‍ പ്രധാനമന്ത്രി. സിപിഎം കമ്യൂണിസ്റ് പ്രധാനമന്ത്രിയാണ് . ഇവര്‍ക്കു പുറമേയുള്ള പ്രധാനമന്ത്രിയാണ് കേന്ദ്രറെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. വ്യക്തമായൊരു നേതൃത്വമില്ലാത്തതാണ് രാഷ്ട്രവികസനത്തിന് തടസമാകുന്നത്.
പ്രധാനമന്ത്രി ഭരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. തീരുമാനങ്ങളെടുക്കുന്നത് സോണിയാഗാന്ധിയാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ തീരുമാനങ്ങളെ എതിര്‍ക്കുകയും.
സാധാരണ ജനങ്ങളുടെ പേരു പറഞ്ഞാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനങ്ങളെ ഉദ്ദേശിച്ച് യാതൊരു ക്ഷേമപ്രവര്‍ത്തനങ്ങളും നടക്കാത്തതു കൊണ്ട് അവരാണ് ഈ ഭരണത്തിന്‍ കീഴില്‍ ഏറ്റവും ബുദ്ധിമുട്ടുകളനുവദിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെയാണ് കുതിച്ചുയര്‍ന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പഞ്ചസാരക്ക് ഇത്രയും വിലവര്‍ദ്ധനവുണ്ടാകുന്നത്. കാര്‍ഷികോല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാരിലേക്കെത്തുന്നില്ലെന്നും വെങ്കയ്യനായിജു പറഞ്ഞു.












Click it and Unblock the Notifications