Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിട്ടവരെ സിപിഎം ഇനിയും വഞ്ചിക്കും: ആന്റണി

ആലപ്പുഴ: കോണ്‍ഗ്രസ് വിട്ടുപോയവരെ സിപിഎം ഇനിയും വഞ്ചിക്കുമെന്ന് എ.കെ ആന്റണി പറഞ്ഞു. ആഗസ്ത് 22 തിങ്കളാഴ്ച ആലപ്പുഴയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ വേണ്ടിയാണ് സിപിഎം വാഗ്ദാനങ്ങള്‍ നല്‍കിയത്. അവരുടെ വാഗ്ദാനങ്ങള്‍ സത്യമല്ല. പാര്‍ട്ടി വിട്ടവര്‍ സിപിഎമ്മിന്റെ തനിനിറം ഇനിയെങ്കിലും മനസിലാക്കണം. അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അവരുടെ വഞ്ചനയെക്കുറിച്ച് തനിക്ക് നന്നായറിയാം. വന്‍ചതിയില്‍ അകപ്പെട്ടവരെ സിപിഎം ഇനിയും അപമാനിക്കും. സോണിയയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും ഇനിയും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാം.

കോണ്‍ഗ്രസിന്റെ കഷ്ടകാലം കഴിഞ്ഞു. യുഡിഎഫിന്റെ നിലയും മെച്ചപ്പെട്ടു. ചൈതന്യയാത്ര കോണ്‍ഗ്രസിന് പ്രത്യാശയും ആവേശവും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലേക്കിപ്പോള്‍ ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ്. ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് യുഡിഎഫിന്റെ തിരിച്ചുവരവിന് സഹായിക്കും.

കണിച്ചുകുളങ്ങര കേസിലെ ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ആ കേസില്‍ രമേശ് ചെന്നിത്തലക്കെതിരെയുളള ആരോപണം ആരും വിശ്വസിക്കില്ല. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും.

സ്വാശ്രയകോളജ് സംബന്ധിച്ച സുപ്രീംകോടതി വിധി സാമൂഹികനീതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. ഇതിനെ അതിജീവിക്കാന്‍ കേന്ദ്രം കൊണ്ടുവരുന്ന നിയമം കേരളനിയമസഭ പാസാക്കിയ നിയമത്തിന്റെ മാതൃകയിലായിരിക്കണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 23ന് തിരുവനന്തപുരത്തു ചേരുന്ന സര്‍വകക്ഷിയോഗം ഉറച്ച നിലപാടെടുക്കണം. കേരളവികാരം വ്യക്തമാക്കി കക്ഷികളും നിയമസഭയും ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+