പുതിയ മുന്നണിയുണ്ടാക്കും: കരുണാകരന്‍
കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തില്‍ ശക്തമായ ജനകീയ മുന്നണി ഉണ്ടാക്കുകയാണ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ ലക്ഷ്യമെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കി. എന്‍സിഐ - കേരള കോണ്‍ഗ്രസ് (ജേക്കബ്) ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നും കരുണാകരന്‍ അറിയിച്ചു.
കോഴിക്കോട് ഉള്‍പ്പെടെ രണ്ട് കോര്‍പ്പറേഷനുകളില്‍ എന്‍സിഐ ധാരണയുണ്ടാക്കി കഴിഞ്ഞു. ബിജെപിയെയും ഒ കോണ്‍ഗ്രസിനെയും ഒഴിച്ചുള്ള വിശ്വസിക്കാവുന്ന പാര്‍ട്ടികളുമായി ധാരണയുണ്ടാക്കും. കോണ്‍ഗ്രസ് എന്നാല്‍ ഇന്ന് ഒ പാര്‍ട്ടിയാണ്. ഒ എന്നാല്‍ ഒറ്റ ആളുപോലും ഇല്ലാത്ത പാര്‍ട്ടി.
കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ സംരക്ഷണം മാത്രമാണ് എഐസിസിയോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നവരെ പുറത്താക്കുന്നത് ഹിറ്റ്ലറുടെയും മുസോളിനിയുടെയും രീതിയാണ്. ആ രീതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്.- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications