കേരള കോണ്‍ഗ്രസ് (ജെ) എന്‍സിഐയില്‍ ലയിച്ചു
കൊച്ചി: കൊച്ചിയിലെ രാജേന്ദ്ര മൈതാനത്തില്‍ ആഗസ്ത് 21 ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ ടി.എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ജേക്കബ്ബ് പാര്‍ട്ടി നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിച്ചു.
എന്‍സിഐ നേതാവ് കെ. കരുണാകരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ടി.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. എന്‍സിഎ അധ്യക്ഷന്‍ കെ. മുരളീധരന്‍ ലയന പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസ് ജേക്കബിന്റെ ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ എംഎല്‍എ ചടങ്ങില്‍ സംസാരിച്ചു.
ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ പതാക കെ. കരുണാകരനില്‍ നിന്നും ടി.എം. ജേക്കബ് ഏറ്റുവാങ്ങി. ജേക്കബിനൊപ്പമുള്ള എല്ലാ കോണ്‍ഗ്രസുകാരനും എന്‍.സി.ഐയില്‍ ഇടം ലഭിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു കരുണാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് മുരളീധരന്‍ ലയന പ്രഖ്യപനം നടത്തി.
ലയനത്തിലൂടെ എന്‍സിഐക്ക് നിയമസഭയില്‍ പ്രാതിനിധ്യമായി. ജേക്കബും ജോണി നെല്ലൂരും സഭയില്‍ എന്‍സിഐ പ്രതിനിധികളാകും. ജേക്കബാകും നിയമസഭാ കക്ഷി നേതാവ്. ജോണി നെല്ലൂരിന് നിയമസഭാ കക്ഷിയില്‍ ഉപ നേതൃസ്ഥാനവും എന്‍സിഐയുടെ വൈസ് പ്രസിഡന്റ് പദവിയും ലഭിക്കും.
ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കെല്ലാം ഭാരവാഹിത്വം നല്‍കും. ജേക്കബ് നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ദിരയുടെ വൈസ് പ്രസിഡന്റാകും. എന്നാല്‍ ആഗസ്ത് 25നുള്ള എന്‍സിഐ നേതൃയോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകൂ.












Click it and Unblock the Notifications