കൊച്ചി മെട്രോ റെയില്‍: മുഖ്യമന്ത്രി ചര്‍ച്ച നടത്തി
ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
പദ്ധതിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കൊച്ചിയില്‍ റോഡില്‍ നിന്നും ഉയരത്തിലുള്ള തൂണിലൂടെ തീവണ്ടി കടന്നുപോകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം കൈകൊള്ളുമെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications