ലാവ്ലിന്‍ പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിക്കും: ബിജെപി
തിരുവനന്തപുരം: ലാവ്ലിന്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് വെങ്കയ്യനായിഡു പറഞ്ഞു. ഈ വിഷയം ചൂണ്ടിക്കാട്ടി ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിന്‍, ബ്രഹ്മകുളം അഴിമതി പ്രശ്നങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, പി.എസ് ശ്രീധരന്‍ പിളള, കെ.രാമന്‍പിള്ള എന്നിവരും പങ്കെടുത്തു.
എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് ബിജെപി നടത്തുന്ന സംസ്ഥാനവ്യാപകസമരത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.












Click it and Unblock the Notifications