ആക്രമണം: ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി അമ്മ
കൊല്ലം: തന്റെ ജീവന് ഭീഷണിയുളളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് മാതാ അമൃതാനന്ദമയി അറിയിച്ചു. ഭക്തര്‍ക്കു ദര്‍ശനം നല്‍കിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് അമ്മ ഇക്കാര്യം അറിയിച്ചത്. മരണത്തെ ഭയമില്ലെന്നും ശിഷ്യര്‍ ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.
ഇതേ സമയം അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച പവിത്രന് കഴിഞ്ഞ 20 വര്‍ഷത്തോളമായി മാനസികരോഗമുള്ളതായി പിതാവും സഹോദരനും അറിയിച്ചു. മരുന്നു കഴിക്കാതിരിക്കുമ്പോള്‍ പവിത്രന് ഭയപ്പാട് ഉണ്ടാകാറുണ്ടെന്നും ചിലപ്പോള്‍ ആയുധം കയ്യില്‍ കരുതാറുണ്ടെന്നും അവര്‍ പറഞ്ഞു.
പൊലീസ് കസ്റഡിയിലുളള പവിത്രനെ തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി സിഐ വീണ്ടും ചോദ്യം ചെയ്തു. ഇയാളെ തിങ്കളാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കും. വധശ്രമത്തിനാണ് പവിത്രന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications