അക്രമിക്ക് മാപ്പു നല്‍കുക: അമൃതാനന്ദമയി
കൊല്ലം: തന്നെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തന്റെ ഭക്തര്‍ മാപ്പ് നല്‍കണമെന്ന് മാതാ അമൃതാനന്ദമയി ആവശ്യപ്പെട്ടു.
ജനിച്ചവരെല്ലാം ഒരു ദിവസം മരിക്കും. ഈ യാഥാര്‍ഥ്യം മനസില്‍ വച്ചാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.- അമൃതാനന്ദമയി പറഞ്ഞു.
തന്നെ കാണാന്‍ വരുന്നവര്‍ക്ക് ദര്‍ശനം നല്‍കുന്നത് തുടരും. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പേരില്‍ തന്റെ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കരുത്- അമൃതാനന്ദമിയി വ്യക്തമാക്കി.
അതേ സമയം അമൃതാനന്ദമയിക്കു നേരെ നടന്ന അക്രമശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വാമി ധ്യാന അമൃത പറഞ്ഞു. അക്രമി മാനസികവിഭ്രാന്തിയുള്ളയാളാണെന്ന വാദം അംഗീകരിക്കാനാവില്ല.
അക്രമിയെ കീഴ്പ്പെടുത്താന്‍ ആശ്രമ അന്തേവാസികള്‍ ശ്രമിക്കുമ്പോള്‍ അമ്മയെ കാണാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പേര്‍ അതിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications