തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിഐ തനിച്ചു മത്സരിക്കും: കരുണാകരന്‍
കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്‍സിഐ ഒറ്റക്കു മത്സരിക്കുമെന്ന് കെ.കരുണാകരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കിഴക്കന്‍ മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാനാണ് തീരുമാനം. എന്‍സിഐ സ്ഥാനാര്‍ത്ഥികള്‍ സ്വന്തം ചിഹ്നത്തിലായിരിക്കും മത്സരിക്കുക. എന്‍സിഐ ദുര്‍ബലമായിട്ടുള്ള സ്ഥലങ്ങളില്‍ പ്രതിപക്ഷകക്ഷികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.
പാര്‍ട്ടിക്ക് ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ രണ്ടുദിവസത്തിനുളളില്‍ ബന്ധപ്പെടുമെന്നാണ് കരുതുന്നതെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications