തിരഞ്ഞെടുപ്പില്‍ എന്‍സിഐക്ക് ചിഹ്നമില്ല
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനമിറക്കി.
കെ.കരുണാകരന്‍ രൂപീകരിച്ച എന്‍സിഐക്ക് ചിഹ്നം അനുവദിച്ചിട്ടില്ല. ആറു പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളായും അഞ്ചു കക്ഷികളെ സംസ്ഥാനപാര്‍ട്ടികളായും അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ, ബിഎസ്പി, എന്‍സിപി എന്നിവയാണ് ദേശീയപാര്‍ട്ടികള്‍. മുസ്ലിം ലീഗ്, കേരളാകോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, ജെഎസ്എസ്, കേരളാ കോണ്‍ഗ്രസ് (ജെ) എന്നിവയാണ് സംസ്ഥാനപാര്‍ട്ടികള്‍. ഈ പാര്‍ട്ടികള്‍ക്കെല്ലാം ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 65 സ്വതന്ത്രചിഹ്നങ്ങളും അനുവദിച്ചിട്ടുണ്ട്.
എന്‍സിഐ രൂപീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് തിരഞ്ഞെടുപ്പു കമ്മീഷന് ലഭിച്ചിട്ടില്ല. മാത്രമല്ലാ, പേരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി തര്‍ക്കം നിലനിര്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്രകമ്മീഷനില്‍ ഒരു ഹിയറിംഗ് കഴിഞ്ഞിരിക്കുകയാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് എന്‍സിഐക്ക് ചിഹ്നമനുവദിക്കാത്തത്.












Click it and Unblock the Notifications