ബിജെപി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തും
ദില്ലി: ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാംസിഗ് തന്റെ നോമിനിയാണെന്ന റെയില്‍വെമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു.
ഈ പ്രസ്താവനയുടെ പേരില്‍ ലാലുവിനെ പാര്‍ലമെന്റില്‍ ഒറ്റപ്പെടുത്താനും ബിജെപി തീരുമാനിച്ചു. ഒരു സംസ്ഥാന ഗവര്‍ണര്‍ തന്റെ നോമിനിയാണെന്ന കാബിനറ്റ് മന്ത്രിയുടെ പ്രസ്താവന അധാര്‍മികവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി.കെ.മല്‍ഹോത്ര പറഞ്ഞു.
ഈ പ്രശ്നം ഇരുസഭകളിലും ഉന്നയിക്കുമെന്നും ചോദ്യത്തരവേള റദ്ദാക്കി ഈ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും മല്‍ഹോത്ര വ്യക്തമാക്കി.
ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭൂട്ടാംസിഗ് തന്റെ നോമിനിയാണെന്ന് ലാലു പറഞ്ഞത്.












Click it and Unblock the Notifications